ശസ്ത്രക്രിയക്കുള്ള വിളിക്കായി കാത്തിരിക്കുമ്പോഴും ആശങ്കയോടെ ഉണ്ണികൃഷ്ണന്‍;വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള പണത്തിനായി സുമനസുകളുടെ സഹായം തേടുന്നു

കല്‍പ്പറ്റ: എപ്പോള്‍ വേണമെങ്കിലും ഉണ്ണികൃഷ്ണനെ തേടി ആ വിളിയെത്താം. ഇരുവൃക്കകളും തകരാറിലായ മേപ്പാടി ചൂരല്‍മല ഉത്തൂന്തല്‍ ഉണ്ണികൃഷ്ണന്‍ കാത്തിരിക്കുന്നതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ആശുപത്രിയില്‍ നിന്നുള്ള ആ വിളിക്കായാണ്. അവയവദാന പട്ടികയില്‍ നാലാമത്തെ ആളാണിപ്പോള്‍ ഉണ്ണികൃഷ്ണനെന്നും രണ്ടു ലക്ഷത്തോളം രൂപ തയാറാക്കി വെക്കണമെന്നുമാണ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന് ചേരുന്ന വൃക്ക ലഭ്യമായാല്‍ ആശുപത്രിയില്‍ നിന്നും ഉടനെ ശസ്ത്രക്രിയ നടത്തണമെന്ന വിളിയെത്തും. എന്നാല്‍, അതിന് നന്മ മനസുകളുടെ സഹായം കൂടിയേ തീരു.
മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ആദ്യ ശസ്ത്രക്രിയ നടന്നത്. ഇരുവൃക്കകളും തകരാറിലായ അന്ന് സഹോദര െന്റ ഒരു വൃക്കയാണ് ഉണ്ണികൃഷ്ണന് മാറ്റിവെച്ചതെങ്കിലും പ്രവൃത്തിച്ചില്ല. ആകെയുണ്ടായിരുന്ന 14 സെന്റ് സ്ഥലവും വീടും വിറ്റും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു അന്ന് 13 ലക്ഷം രൂപയിലേറെ ചെലവഴിച്ച് ശസ്ത്രക്രിയയും മറ്റു ചികിത്സയും നടത്തിയത്. തുടര്‍ന്ന് ആഴ്ചയില്‍ മൂന്നു ദിവസം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തിവരുകയാണ്. ഭാര്യ മാതാവിന്റെ സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് ഉണ്ണികൃഷ്ണനും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുന്നത്. ഇരുപതുകാരനായ മൂത്ത മകന്‍ കൂലിവേല ചെയ്തും ഭാര്യ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ താത്കാലിക ജോലി ചെയ്തുമാണ് ചികിത്സക്കും മറ്റു പെണ്‍കുട്ടികളുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടത്തുന്നത്.
വൃക്ക പ്രവര്‍ത്തുന്നില്ലെന്ന് ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് വ്യക്തമായതോടെയാണ് അവയവദാന പട്ടികയില്‍ സ്വീകര്‍ത്താവായി ഉള്‍പെടുത്തിയത്. രണ്ടു ലക്ഷം രൂപയാണ് അത്യാവശ്യമായി കരുതാന്‍ പറഞ്ഞിട്ടുള്ളതെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും പിന്നെയും ലക്ഷങ്ങള്‍ വേണം. ഇതിനായി ഒരുവഴിയും കാണാതെ നിസഹായാവസ്ഥയിലാണ് ഉണ്ണികൃഷ്ണനും കുടുംബവും. സുമനസുകള്‍ക്ക് സാമ്പത്തിക സഹായം മേപ്പാടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടപ്പടി ശാഖയില്‍ 67167079836 എന്ന അക്കൗണ്ട് നമ്പറില്‍ പണം അയക്കാം. ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ഐ.എന്‍ 0070478. ഫോണ്‍: 7561845824.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍