OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള ത്രിദിന പരിശീലനം തുടങ്ങി

  • S.Batheri
12 Feb 2024

ബത്തേരി: ഹരിതകര്‍മ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനം സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങി. കിലയുടെ നേതൃത്വത്തില്‍  മുനിസിപ്പാലിറ്റി ടൗണ്‍ഹാളില്‍ നടക്കുന്ന പരിശീലനം നഗരസഭ വൈസ് ചെയര്‍പേഴ്സന്‍  എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്‌കരണം, ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍, മാലിന്യ പരിപാലന നിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, മികച്ച ആശയവിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസ്സും ഉറപ്പുവരുത്തല്‍, ഹരിതമിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങി  വിവിധ വിഷയങ്ങളാണ് ത്രിദിന പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സാലി പൗലോസ് അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷാമില ജുനൈസ്, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ലാ സോഷ്യല്‍ എക്സ്പര്‍ട്ട് ഡോ.സൂരജ്, ജെ.എച്ച്.ഐ.സജീവ്, കില റിസോര്‍സ് പേഴ്സന്മാരായ പി.എ തോമസ്, പി.സി ജോസഫ്, ജുബൈര്‍, കുടുംബശ്രീ എം.ഇ.സി. കെ.സി. ഷീബ, ശുചിത്വമിഷന്‍ വൈ.പി ഹാരിസ് എ.എസ് എന്നിവര്‍ സംസാരിച്ചു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show