തണ്ണീര്‍ കൊമ്പന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു: ഇ.ജെ ബാബു
മാനന്തവാടി: മാനന്തവാടിയില്‍ വെച്ച് മയക്ക് വെടിക്ക് വിധേയനായ തണ്ണീര്‍ കൊമ്പന്‍ എന്ന ആന മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ ഈ ആനയുടെ മരണവുമായി ബണ്ഡപ്പെട്ട് ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രസ്താവിച്ചു. ഒരു പകല്‍ മുഴുവന്‍ മാനന്തവാടിയിലെ ജനങ്ങളെ ഭീതിയില്‍ നിര്‍ത്തി കൊണ്ട് ടൗണിനടുത്ത് ഭീകരത സൃഷ്ടിച്ച കാട്ടാനയെ മയക്കുവെടി വെക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ ആനയില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ആക്രമണമുണ്ടായി മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.1980 ന് ശേഷം കാട്ടുമൃഗങ്ങളുടെ ആക്രമണം കൊണ്ട് 152 മനുഷ്യ ജീവനുകളാണ് വയനാട്ടില്‍ മാത്രം നഷ്ടപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് തോല്‍പ്പെട്ടിയില്‍ ലക്ഷ്മണന്‍ എന്ന തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നത്. വയനാട്ടിലെ 7 മനുഷ്യരെയാണ് കടുവകള്‍ കടിച്ചു കീറി കൊന്നത്. കൃഷിക്കാരുടെ അരുമ വളര്‍ത്തു മൃഗങ്ങളെ കൊന്നുതിന്നുകയും കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ ഒന്നും മിണ്ടി കേള്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ആനയുടെ പേരില്‍ മുതല കണ്ണീരാണ് ഇവര്‍ പൊഴിക്കുന്നത്. തണ്ണീര്‍ കൊമ്പന്‍ മരണപ്പെട്ടത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ചികില്‍സക്കിടയില്‍ എത്ര മനുഷ്യജീവന്‍ നഷ്ടപ്പെടാറുണ്ട് ആവിധത്തില്‍ മാത്രമെ ഈ വിഷയവും കാണാന്‍ കഴിയു. ഇതിന്റെ പേരില്‍ വയനാട്ടിലെ വനം വകുപ്പ് ജീവക്കാര്‍ക്കെതിരെ ചിലര്‍ നടത്തുന്ന പ്രചരണം അംഗീകരിക്കാന്‍ കഴിയില്ല. ഈ കാര്യത്തില്‍ ജീവനക്കാര്‍ക്ക് എല്ലാ വിധ പിന്തുണയും സിപിഐ നല്‍കുമെന്നും എക്കാലവും വയനാട്ടിലെ കര്‍ഷകര്‍ക്കൊപ്പമായിരിക്കും പാര്‍ട്ടിയെന്നും ഇ ജെ ബാബു പ്രസ്താവിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
hi290r
rgejgj
9gca42