അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ അക്വാകള്‍ച്ചര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അക്വാകള്‍ച്ചര്‍ ഒരു വിഷയമായി ഡിഗ്രി/വി.എച്ച്.എസ്.ഇ. പാസായ 20 നും 30നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും ട്രെയിനിംഗ് സെന്ററുകളിലുമാണ് പരിശീലനം നല്‍കുക. പരിശീലന കാലാവധി ആറുമാസം. ട്രെയിനിംഗ് കാലയളവില്‍ പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 13നകം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) ഈസ്റ്റ് കടുങ്ങല്ലൂര്‍, ആലുവയില്‍ എത്തിക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.fisheries.kerala.gov.inവെബ്‌സൈറ്റില്‍ ലഭിക്കും.