എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി വനംവകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി വനംവകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ അടിയന്തരമായി വനം, വന്യജീവി, ജനജീവിതം എന്നിവ ഉള്‍പ്പെടുത്തി സമഗ്ര പാക്കേജ് നടപ്പാക്കാന്‍ കേന്ദ്ര-, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികളെ ഭയന്ന് കര്‍ഷകര്‍ കൃഷിഭൂമി ഉപേക്ഷിച്ചുപോകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗശല്യം നഷ്ടപരിഹാരത്തിന് ഫോറസ്റ്റ് ട്രിബ്യൂണല്‍ ആരംഭിക്കുക, ശാശ്വത പരിഹാരത്തിന് തയ്യാറാക്കിയ സമഗ്രപദ്ധതി നടപ്പാക്കുക, വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം 50 ലക്ഷമായി വര്‍ധിപ്പിക്കുക, കേന്ദ്രവിഹിതം അനുവദിക്കുക, കേരളം സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, എംഎല്‍എമാരായ ഒ ആര്‍ കേളു, കെ പി മോഹനന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, സി എം ശിവരാമന്‍ (എന്‍സിപി), കെ ജെ ദേവസ്യ (കേരള കോണ്‍ഗ്രസ് എം), കെ കെ ഹംസ (ആര്‍ജെഡി) തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകസംഘം സസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍, ബഷീര്‍ (ഐഎന്‍എല്‍), പത്മകുമാര്‍ (കോണ്‍ഗ്രസ് എസ്), വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), കുര്യാക്കോസ് മുള്ളമട (ജെഡിഎസ്) തുടങ്ങിയവര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍