പുല്‍പ്പള്ളി വാഹനാപകടം: ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കോങ്ങലത്ത് മുഹമ്മദ് (74) ആണ് മരിച്ചത് . വ്യാഴാഴ്ച്ച പുല്‍പ്പള്ളി- ബത്തേരി റൂട്ടില്‍ ഏര്യപ്പള്ളിയില്‍ വെച്ച് മുഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഭാര്യ സൈനബ, മരുമകള്‍ ഖദീജ, ചെറുമകന്‍ ഷെമീം എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ഇവര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുല്‍പ്പള്ളിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്.ഹുസൈന്‍, ജെംഷീര്‍, ഷഹീര്‍ ഖദിയുമ്മു, സുബൈദ, അസ്മ, മൈമൂന, റൈഹാനത്, ഉമൈമത് എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍