OPEN NEWSER

Saturday 09. Dec 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യൂത്ത് കേരള എക്‌സ്പ്രസ് അപേക്ഷ ക്ഷണിച്ചു

  • Ariyippukal
07 Sep 2017

 
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ ശാക്തീകരണത്തിനായി യൂത്ത് കേരള എക്‌സ്പ്രസ്സ് പദ്ധതി നടപ്പാക്കുന്നു. ക്ലബ്ബുകള്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനം വനിതാ ശാക്തീകരണം സാമൂഹിക സേവനം ബോധവല്‍കരണം, സാംസ്‌കാരികം, സ്‌പോര്‍ട്‌സ് തുടങ്ങിയ 6 വിഭാഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി  വിലയിരുത്തുക.  ഓരോ മേഖലയിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സെപ്റ്റംബര്‍ 15നകം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അതത് ജില്ലാ ഓഫീസുകളിലോ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ അയക്കണം. 
 
 വീഡിയോകളില്‍ മേഖല വ്യക്തമായി രേഖപ്പെടുത്തണം.  സെപ്റ്റംബര്‍ 30ന് ഇതില്‍നിന്നുള്ള 100 ക്ലബ്ബുകള്‍ക്ക് സംസ്ഥാനത്ത് 3 മേഖലാ മത്സരങ്ങള്‍ നടത്തും.  തെരഞ്ഞെടുക്കുന്ന 100 ക്ലബുകള്‍ക്ക് തയ്യാറെടുപ്പുകള്‍ക്കായി സാമ്പത്തിക സഹായം നല്‍കും.  സോണല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 50000, 25000, 10000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. സോണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.  രണ്ട് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ അവാര്‍ഡ് നല്‍കും. നിലവില്‍ അഫിലിയേഷന്‍ ഇല്ലാത്ത യൂത്ത് ക്ലബ്ബുകള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍  നിന്നും അഫിലിയേഷന്‍ നേടി  മത്സരത്തില്‍ പങ്കെടുക്കാം.  വിലാസം.  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്‌മെന്റ്, ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട്. ഫോണ്‍ 04936 204700 ഇ.മെയില്‍ wynd.ksywb@kerala.gov.in

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയും, രേഖകള്‍ തിരുത്തിയും സര്‍വ്വീസ് : ടെമ്പോ ട്രാവലര്‍ പിടികൂടി
  • സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രികര്‍ക്ക് പരിക്ക്
  • കെഎസ്ആര്‍ടിസി ബസ് തട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്; ബസ് നിര്‍ത്താതെ പോയതായി ആരോപിച്ച് ഡ്രൈവര്‍ക്ക് മര്‍ദനം
  • കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി
  • വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം
  • ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു
  • എന്റെ വോട്ട് എന്റെ അവകാശം ബോധവ്തകരണവുമായി ഇലക്ഷന്‍ വിഭാഗം
  • 50 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി എക്‌സൈസിന്റെ പിടിയില്‍
  • കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍
  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show