ബേസിക്‌സ് ഓഫ് എംപ്റ്റി ഹാന്‍ഡ്' പുസ്തകം പ്രകാശനം ചെയ്തു.
ഷാര്‍ജ: വയനാട് മുട്ടില്‍ സ്വദേശി സെന്‍സി എം.എം ലത്തീഫ് രചിച്ച ' ബേസിക്‌സ് ഓഫ് എംപ്റ്റി ഹാന്‍ഡ്' എന്ന പുസ്തകം യുഎഇ ലെ ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ സ്വദേശിയായ ഫൈസല്‍ കെ.പി യുടെ നേതൃത്വത്തില്‍ ഷാര്‍ജയില്‍ വെച്ച് നടന്ന ഡ്രാഗണ്‍ കപ്പ് 2023 കരാത്തെ ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ജപ്പാന്‍ കരാത്തെ അസോസിയേഷന്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ റെന്‍ഷി ഹംദാന്‍ അപ്പോളോന യുഎ ഇ പെട്രോസ്റ്റാര്‍ മെറ്റല്‍ കോണ്‍ട്രാക്ടിങ് എല്‍എല്‍സി മാനേജിംഗ് ഡയറക്ടര്‍ സാക്കിര്‍ ഹുസ്സൈനു പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി .
വയനാട് ജില്ല സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം എഡിറ്റിംഗ് നിര്‍വഹിച്ച പുസ്തകത്തില്‍ ലോകത്തിലെ ഏറ്റവും പ്രചാരമേറിയ ആയോധന കലയായ കരാത്തെയിലെ അടിസ്ഥാന കാര്യങ്ങള്‍ വിവരിക്കുന്നതോടൊപ്പം കരാത്തെയുടെ ഉത്ഭവവും വളര്‍ച്ചയും, കരാത്തെയിലെ വിവിധ ശൈലികളുടെയും, അവയുടെ സ്ഥാപകരുടെയും ചരിത്രം എന്നീ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
വയനാട് പുത്തൂര്‍വയലില്‍ , പരേതനായ മേലേചരലില്‍ മൊയ്ദീന്‍കുട്ടി, ഫാത്വിമ ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയവനയ ശ്രീ. എം എം ലത്തീഫ്, ഇന്ത്യയിലെ തന്നെ പ്രമുഖ കരാത്തെ അധ്യാപകരില്‍ ഒരാളായ ക്യോഷി ഗിരീഷ് പെരുന്തട്ടയുടെ ശിഷ്യനാണ്.
നിലവില്‍ യു എ യിലെ ബ്ലാക് ഡ്രാഗണ്‍, ഗോള്‍ഡന്‍ ടൈഗര്‍ എന്നീ കരാത്തെ ക്ലബ്ബുകളില്‍ മുഴുവന്‍ സമയ കരാത്തെ അധ്യാപകനായി ജോലി ചെയ്യുന്ന ഇദ്ദേഹം ,വയനാട് മുട്ടില്‍ പഞ്ചായത്തില്‍ തേനേരി കല്ലുപാടി സ്ഥിര താമസക്കാരനാണ്.
ചടങ്ങില്‍ ഷിഹാന്‍ അബ്ദുല്‍ ലത്തീഫ് വി പി, റെന്‍ഷി മണികണ്ഠന്‍, സെന്‍സി ഷൗക്കത്തലി എം കെ, സെന്‍സി ടി . സതീഷ്‌കുമാര്‍, സെന്‍സി മുഹമ്മദ് സജ്ജാദ്, സെന്‍സി ശക്തി പി, സെന്‍സി ബിബൂഷ് രാജ് എന്‍ സി, സെന്‍സി മുസിരിഫ് കെ പി, സെന്‍സി ഹംസ പി, ഹനീഫ് കളത്തൂര്‍, ഷാജി പുല്ലാര്‍ക്കാട്ടില്‍,ശ്രീ. ഷഫീഖ് ചുങ്കത്ത്, റഫീഖ് എം വി എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍