ഒറിജിനല്‍ ലൈസന്‍സ് കൈവശം വേണമെന്ന തമിഴ്‌നാട് ഉത്തരവിന് സ്റ്റേ

വാഹനം ഓടിക്കുന്നവര്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം വയ്ക്കണമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിനു തിരിച്ചടി.ഇതു സംബന്ധിച്ചു ഗതാഗതവകുപ്പു പുറത്തിറക്കിയ സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തു.തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.സുകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണു പുതിയ ഉത്തരവെന്നും ഡ്രൈവര്‍മാര്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം വയ്‌ക്കേണ്ട ആവശ്യമില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം.ദുരൈസ്വാമി പറഞ്ഞു.ഉത്തരവ് സെപ്റ്റംബര്‍ അഞ്ചുവരെ നടപ്പാക്കരുതെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Tamilnadu police alla alla policekarum kanakha tamilnadu policil anthankhilum kittana vara onnumala