യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

കല്‍പ്പറ്റ: നവ കേരള സദസ്സിന്റെ പേരില്‍ കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ആക്രമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കേരളത്തിന്റെ ക്രമസമാധാനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയാണെങ്കില്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പര്‍ പി പി ആലി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ അരുണ്‍ദേവ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, ബിന്‍ഷാദ് മുട്ടില്‍, മുത്തലിബ് പഞ്ചാര, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രോഹിത് ബോധി, മണ്ഡലം പ്രസിഡന്റ്മാരായ മുഹമ്മദ് ഫെബിന്‍, ബാദുഷ കാര്യമ്പാടി, ആഷിഖ് വൈത്തിരി,ലിറാര്‍ മുട്ടില്‍, ആല്‍ബര്‍ട്ട് ആന്റണി, ഷബീര്‍ പുത്തൂര്‍വയില്‍ തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍