മാനന്തവാടി നഗരത്തിലെ അനധികൃത കെട്ടിട നിര്‍മ്മാണം;നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

മാനന്തവാടി: മാനന്തവാടി ഗാന്ധി പാര്‍ക്കിനോട് ചേര്‍ന്ന് നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തിലും ബഹളവും ഇറങ്ങിപ്പോക്കും. ഏറെ വിവാദങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും ഇടയാക്കിയ അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രധാന അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യമുന്നയിച്ചെങ്കിലും ഭരണപക്ഷം ഇതിന് തയ്യാറാകാതിരിക്കുകയും ഭരണപക്ഷത്തെ ചില അംഗങ്ങള്‍ അനധികൃത നിര്‍മ്മാണത്തെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ബഹളത്തിനിടയില്‍ കുറുക്കന്‍മൂല ഡിവിഷന്‍ കൗണ്‍സിലര്‍ ആലിസ് സിസിലിന് ശാരിരിക അസ്വസ്ഥ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും യോഗം തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നിട് സപ്‌ളിമെന്ററി അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയെങ്കിലും പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.
നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണത്തെ കുറിച്ച് വ്യാപക പരാതികള്‍ ഉയരുമ്പോഴും ഭരണസമിതി കാര്യക്ഷമമായ ഇടപ്പെടലുകള്‍ നടത്തുന്നില്ലെന്ന് ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ നഗരസഭ കണ്ണടച്ചതായും, പിന്നീട് വിവാദമായപ്പോള്‍ പേരിന് നോട്ടീസ് നല്‍കി തടിയൂരിയതായും ആക്ഷേപമുണ്ട്. തുടര്‍ന്ന് താലൂക്ക് വികസന സമിതി നിര്‍ദേശത്തെ അവഗണിച്ച് കെട്ടിട ഉടമകള്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കിയതായും ആരോപണം ഉയരുന്നുണ്ട്.
Sajayan
Sajayan Ks


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍