സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു

ബത്തേരി: സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. ബത്തേരി പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി (54) ആണ് വീട്ടില്‍ വെച്ച് സുഹൃത്തായ തൊടുവട്ടി ബീരാന്‍ (58) നെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. ബീരാന് കഴുത്തിനും, താടിക്കുമാണ് വെട്ടേറ്റത്. ബീരാനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ചന്ദ്രമതി തൂങ്ങിമരിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് അല്‍പ സമയം മുമ്പ് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഒരാവശ്യം പറഞ്ഞ് പറഞ്ഞയക്കുകയും, ശേഷം കൃത്യം നടത്തുകയുമായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കാണുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍