കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി

മീനങ്ങാടി: ചാമരാജ്നഗറില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കാര്‍യാത്രികരായ യുവാക്കളെ മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് സമീപം വെച്ച് പത്തംഗ സംഘം തടഞ്ഞുനിര്‍ത്തി ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയ ശേഷം കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവം. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവരാണ് പരാതിക്കാര്‍. ബൊലേറോ,ഇന്നോവ,എര്‍ട്ടിഗ കാറുകളിലായെത്തിയ പത്തോളം പേര്‍ ഇവര്‍ സഞ്ചരിച്ച കെഎല്‍ 11 ബിആര്‍ 1779 നമ്പര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ബലംപ്രയോഗിച്ച് ഇരുവരേയും പ്രതികളുടെ കാറില്‍ കയറ്റിയതായും, ഇവരുടെ കാര്‍ സഹിതം സംഘം മേപ്പാടി ഭാഗത്തേക്ക് പോയശേഷം യാത്രാമധ്യേ ഇവരെ മേപ്പാടിക്ക് സമീപം ഇറക്കിവിട്ടതായുമാണ് പരാതി. ഇവരുടെ കാര്‍ പിന്നീട് മേപ്പാടിക്ക് സമിപം മറ്റൊരിടത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മഖ്ബൂലിന്റെ സഹോദരന്റെ ചാമരാജ് നഗറിലുളള ജ്വല്ലറിയിലെ ബിസിനസ് ആവശ്യത്തിനായി സൂക്ഷിച്ച പണമാണ് കാറില്‍ നിന്നും കവര്‍ന്നതെന്നും ഇവര്‍ പരാതിപ്പെട്ടു. പരാതിയെ തുടര്‍ന്ന് മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍