OPEN NEWSER

Monday 02. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം

  • Kalpetta
08 Dec 2023

കല്‍പ്പറ്റ: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി  ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന്  ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സുമേഷ് അറിയിച്ചു. പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെകൊണ്ട് ചെയ്യിക്കണം. ഐ.എസ്.ഐ മുദ്രയുള്ള 30 എം.എ  സെന്‍സിറ്റിവിറ്റിയുള്ള ആര്‍സിസിബി സര്‍ക്യൂട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ആര്‍.സി.സി.ബി യുടെ മുകളിലുള്ള പുഷ്ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്ക് ഇന്‍സുലേറ്റഡ് വയറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം മൂന്നു വയറുകള്‍ ഉള്ള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിളുകള്‍ ഉപയോഗിക്കുക. മൂന്നാമത്തെ വയര്‍ നിര്‍ബന്ധമായും എര്‍ത്തുമായി ബന്ധിപ്പിക്കണം. ഐ.എസ്.ഐ മുദ്രയുള്ള വയറുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ മാത്രം ഉപയോഗിക്കുക. പ്രത്യേകം സ്വിച്ചോട് കൂടിയ ത്രീപിന്‍ പ്ലഗ് സോക്കറ്റ് വഴി മാത്രം വൈദ്യുതി എടുക്കുക. ഒരു കാരണവശാലും വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്. അലങ്കാരവുമായി ബന്ധപ്പെട്ട എല്ലാ ലോഹഭാഗങ്ങളും കൃത്യമായി എര്‍ത്ത് ചെയ്യുക. പരാമവധി ജോയിന്റ് ഇല്ലാത്ത കണക്ഷന്‍ നല്‍കാന്‍ ശ്രമിക്കുക. അത്യാവശ്യമുണ്ടെങ്കില്‍ ഐ.എസ്.ഐ മുദ്രയുള്ള ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ഇന്‍സുലേറ്റ് ചെയ്ത് കൈയ്യെത്താത്ത വിധം ഉറപ്പിക്കുക. വീടിനോ കെട്ടിടത്തിനോ പുറത്തേക്ക് അലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ അതിനടുത്ത് വൈദ്യുതി ലൈന്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. സ്ഥാപനത്തിലെ എര്‍ത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 295004.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി: വയനാട് ജില്ലാതല വികസന ശില്‍പശാല നാളെ
  • കല്‍പ്പറ്റ ഡെവലപ്‌മെന്റസമ്മിറ്റ് ഡിസംബര്‍ 14ന്
  • കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
  • വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
  • പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
  • ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി.സിദ്ദീഖ്
  • ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം: നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show