ചോളത്തണ്ട് നിരോധനം; കേരളാ മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണം: ടി.സിദ്ധിഖ് എംഎല്‍എ
കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും, വകുപ്പ് മന്ത്രി ചിഞ്ചു റാണിയും , കേരളാ ചീഫ് സെക്രട്ടറിയും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു.
തുടക്കത്തില്‍ തന്നെ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് മന്ത്രി ചിഞ്ചു റാണിക്ക് കത്ത് നല്‍കിയതാണ് ഇതുവരെ ഇത് സംബന്ധിച്ച് യാതൊരു ഇടപെടലും മറുപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല .
നേരത്തെയും സമാനമായ പല വിഷയങ്ങളിലും സംസ്ഥാനത്തിന് പുറത്ത് എം എല്‍ എ എ എന്ന രീതിയില്‍ ഇടപെടല്‍ നടത്തി മുന്നോട്ടു പോയിട്ടുണ്ട് കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് യാത്ര പാസ് അനുവദിക്കുന്നതിന് കര്‍ണാടക ചീഫ് സെക്രട്ടറിയെ കൊണ്ട് പ്രശ്‌ന പരിഹാരത്തിന് നേതൃത്വം കൊടുക്കാനും കര്‍ഷകര്‍ക്ക് അനുകൂല നിലപാട് എടുപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവാന്‍ സാധിച്ചിട്ടുണ്ട്. നീറ്റ്,നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിപ്പിക്കാന്‍ ഡല്‍ഹിയില്‍ യുജിസി ആസ്ഥാനത്തും എന്‍ ടി എ യിലും പോയി നടത്തിയ ഇടപെടലാണ് അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെടാനും കല്‍പ്പറ്റയിലെയും വയനാട്ടിലെയും ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും സാധിച്ചിട്ടുണ്ട്. ഇതെല്ലാം നടത്തുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഇത്തരം ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്നുള്ള ഭയമാണ് കര്‍ണാടകയ്ക്ക് വേണ്ടി ടി സിദ്ധിഖ് എം എല്‍ എ സംസാരിച്ചു എന്ന എല്‍ ഡി എഫ് ഭാക്ഷ്യം. എല്‍ഡിഎഫിന്റെ പച്ച കള്ളം ഉയര്‍ത്തി പിടിച്ച പ്രസ്താവന പുച്ഛിച്ചു തള്ളുന്നു. കര്‍ണാടകയ്ക്ക് വേണ്ടി എംഎല്‍എ എവിടെയാണ് ...?
കര്‍ണാടക മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും സ്പീക്കറുടെയും ശ്രദ്ധയില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകരുടെ വിഷയം ഗൗരവമായി ശ്രദ്ധയില്‍ പെടുത്താനും പ്രശ്‌നം അടിയന്തിരമായി പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെടാനും ആദ്യമായി സാധിച്ചു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്.ആ സമയത്ത് കര്‍ണ്ണാട മുഖ്യമന്ത്രി പറഞ്ഞ മറുപടിയിലെ പ്രധാന കാര്യം അവിടെയുള്ള വരള്‍ച്ചയും മഴ ലഭ്യത കുറവുമാണ് നിരോധനത്തിന്റെ അടിസ്ഥാനം എന്നുള്ളതായിരുന്നു അതോടൊപ്പം തന്നെ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടാനും അതനുസരിച്ച് അനന്തര നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി മറുപടിയും പറഞ്ഞിട്ടുണ്ട്.
ഇത്തരം ഇടപെടല്‍ ഉത്തരവാദിത്വത്തോട് കൂടി നിര്‍വ്വഹിക്കാന്‍ നേതൃത്വം കൊടുത്തവരെ കര്‍ണ്ണാടകയുടെ ഭാഷ സംസാരികുന്നു എന്ന് പറഞ്ഞത് വയനാടിന് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും നടത്തുന്ന ഇടപെടലുകളില്‍ ഒന്നും ചെയ്യാത്തവര്‍ നടത്തുന്ന ഭയപ്പാടിന്റെ ഭാഷയാണ് അത് മുഖവിലക്ക് എടുക്കുന്നില്ല.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് നേരിട്ട് ബാംഗ്ലൂരില്‍ പോയി മുഖ്യമന്ത്രിയെയും ഉത്തരവാദപ്പെട്ടവരെ കാണാന്‍ തയ്യാറായതും പ്രശ്‌നപരിഹാരത്തിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിക്കാനും സാധിച്ചത്.
ഈ വിഷയത്തില്‍ ഒന്നും ചെയ്യാതെ നവകേരള സദസ്സിന്റെ പേരില്‍ ഊരു ചുറ്റുന്ന മുഖ്യമന്ത്രിടെയും മന്ത്രിമാരുടെയും ഇടതുപക്ഷ സര്‍ക്കാറിന്റെയും നിസംങ്കത കൃത്യവിലോപവും മറച്ചുവെക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തികുന്നവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്ന പ്രവര്‍ത്തന ശൈലി പ്രവര്‍ത്തനത്തില്‍ നിന്ന് പുറക്കോട്ട് കൊണ്ട് പോകാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ വില പോവില്ല.
വയനാട്ടിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടവും പ്രവര്‍ത്തനവും ഇനിയും തുടരുമെന്നും എംഎല്‍എ പറഞ്ഞു.
നവകേരള സദസ്സിന്റെ പേരില്‍ ഒരു ഉത്തരവാദിത്വവും നിര്‍വ്വഹിക്കാതെ ഊരു ചുറ്റുന്ന സ്വന്തം മുഖ്യമന്ത്രിയും മന്ത്രിമാരെയും വയനാട്ടിലെ ക്ഷീര കര്‍ഷകരുടെ ഉള്‍പ്പെടെയുള്ള ഗൗരവ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് പ്രേരിപ്പിക്കുന്നതിന് പകരം അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തുന്നത് സ്വന്തം സര്‍ക്കാരിന്റെ വീഴ്ച മറച്ചു പിടിക്കുന്നതിനു വേണ്ടിയുള്ള പാഴ്വേല മാത്രമാണ്.
സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനം നടത്തുന്ന എംപിയെയും , എംഎല്‍എമാരെയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിലപ്പോവില്ല എന്നും എം എല്‍ എ പറഞ്ഞു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍