തോക്കിന്റെ തിരകളുമായി രണ്ടംഗ സംഘം അറസ്റ്റില്‍; 12 തിരകള്‍ പിടികൂടി;ബൈക്കും കസ്റ്റഡിയിലെടുത്തു

തിരുനെല്ലി എസ്.ഐ ജെ.ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് തോല്‍പ്പെട്ടിയില്‍ വെച്ച് ബൈക്കില്‍ കടത്തുകയായിരുന്ന പന്ത്രണ്ട് തോക്കിന്‍തിരകള്‍ പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശികളായ പുത്തന്‍പുരയില്‍ റെനീഷ് (33),പെരുമ്പള്ളിക്കുന്നേല്‍ വടയാറ്റില്‍ ഷിബു (35)എന്നിവരാണ് അറസ്റ്റിലായത്.തിരകള്‍ കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Twelve Bore Long Range കാസ്ട്രിഡ്ജുകളാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.എന്തിനുവേണ്ടിയാണ് തിരകളെന്നും, തോക്ക് എവിടെയാണ് ഉള്ളതെന്നും, സംഘത്തിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോയെന്നും മറ്റുമുള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി തിരുനെല്ലി എസ്.ഐ ജിനേഷ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് രാത്രി തന്നെ പ്രതികളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളും തൊണ്ടികളും കണ്ടെത്താനായില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍