ജോലിസ്ഥലത്ത് കുഴഞ്ഞുവീണു തൊഴിലാളി മരിച്ചു

മാനന്തവാടി: ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. ഒണ്ടയങ്ങാടി എടപ്പടി കോളനിയിലെ തമ്മന്‍കോട് ശ്രീകുമാര്‍ (43) ആണ് മരിച്ചത്. മാനന്തവാടി ബയോവിന്‍ അഗ്രോ റിസേര്‍ച്ച് കമ്പനിയിലെ തൊഴിലാളിയായ ശ്രീകുമാര്‍ വൈകീട്ട് കമ്പനിയുടെ വാഴത്തോട്ടത്തിലെ ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പനമരത്തെ പരേതനായ അമ്മാനി കേളു. അമ്മ: മാധവി. ഭാര്യ: വിനീത. മക്കള്‍: നിവേദ്യ (വിദ്യാര്‍ഥിനി, ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), നവനീത് (വിദ്യാര്‍ഥി, ഗവ. യു.പി. സ്‌കൂള്‍, മാനന്തവാടി). സഹോദരങ്ങള്‍: ശ്രീധരന്‍, സുരേന്ദ്രന്‍. മാനന്തവാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ (നവംബര്‍ 21)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍