ബസ് ഡേ ആചരിച്ചു,
മാനന്തവാടി: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും വിധം സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിനും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി കെഎസ്ആര്‍ടി സി മാനന്തവാടി യൂണിറ്റിലെ ജീവനക്കാര്‍ കൈകോര്‍ക്കുന്നതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ബസ് ഡേ ആചരിച്ചു. മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി ഉദ്ഘാടനം ചെയ്തു. സി സി പ്രിന്‍സ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കണ്‍ട്രോളിങ്ങ് ഇന്‍സ്‌പെക്ടര്‍ ശശി, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ റോയ്, കെ ജെ, ടി എ റെജി, സന്തോഷ് ജി നായര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസി: കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍