സൈക്കിള്‍ പോളോ മത്സരത്തില്‍ മികച്ച നേട്ടം കരസ്ഥമാക്കി പനമരം ജിഎച്ച്എസ്എസ്. പനമരം

പനമരം: ബത്തേരിയില്‍ വെച്ച് നടന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൈവരിച്ചു. ചാമ്പ്യന്‍ഷിപ്പിനു ശേഷം നടന്ന നാഷണല്‍ മത്സരങ്ങളിലേക്കുള്ള കേരള ടീം സെലക്ഷനില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിക്കുകയും, ഒരു വിദ്യാര്‍ത്ഥി ഫസ്റ്റ് റിസര്‍വിലായി ടീമില്‍ ഉള്‍പ്പെടുകയും ചെയ്തു. പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിദ ഫാത്തിമ പി.എന്‍, ഹെന്നാ ഫാത്തിമ പി.എന്‍ ,നെസ്ലാ ഫാത്തിമ കെ.കെ, ഹിബാ തസ്‌നി, ആല്‍വിന്‍.ആര്‍ (ഫസ്റ്റ് റിസര്‍വ്) എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്.
ജയ്പൂരില്‍ വച്ച് നടക്കുന്ന നാഷണല്‍ മത്സരങ്ങളിലേക്കാണ് ഈ വിദ്യാര്‍ത്ഥികളെ സെലക്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം നാഗ്പൂരില്‍ വച്ച് നടന്ന നാഷണല്‍ സൈക്കിള്‍ പോളോ മത്സരത്തിലും പനമരത്തെ മൂന്നു കുട്ടികള്‍ പങ്കെടുത്തിരുന്നു. കൂടാതെ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നു എന്ന കാര്യത്തിലും ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുമ്പില്‍ എത്തി. സൈക്കിള്‍ പോളോ മത്സരങ്ങള്‍ക്ക് പ്രത്യേകതരം സൈക്കിളുകള്‍ ആണ് ഉപയോഗിക്കുന്നത് .എന്നാല്‍ പനമരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സാധാരണ സൈക്കിളിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. എന്നാല്‍ വയനാട് ജില്ലാ പഞ്ചായത്തിന്റെ 'വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം സ്‌കൂളിന് എട്ട് സൈക്കിളുകള്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച കുട്ടികളുടെ കൂട്ടത്തില്‍ ഹന്ന ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയും ഫിദ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയും സഹോദരിമാരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. സ്‌കൂള്‍ കായികാധ്യാപകനായ നവാസ് മാസ്റ്റര്‍, നീതു k, ശംലിന്‍k, ദിയൂഫ് k എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ സൈക്കിള്‍ പോളോ ക്യാമ്പ് നടത്തുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍