കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

മേപ്പാടി: കര്‍ഷരുടെ ഭൂമിക്ക് നികുതി നിഷേധിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി. വെള്ളരിമല, കോട്ടപ്പടി , തൃക്കൈപ്പറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി.എന്‍.ശശീന്ദ്രന്‍ ധര്‍ണ്ണഉദ്ഘാടനം ചെയ്തു. ജോണ്‍ മാതാ അധ്യക്ഷത വഹിച്ചു.
ഗോകുല്‍ദാസ് കോട്ടയില്‍, കെ.ജെ.ജോണ്‍ , എ. രാംകുമാര്‍ ,ബെന്നി വട്ടപ്പറമ്പില്‍, പ്രമോദ് തൃക്കൈപ്പറ്റ,, പി.എം സൈതലവി, സതീഷ് നെല്ലിമുണ്ട, ബാബു തോമസ്, സൂരേഷ് ബാബു, എന്നിവര്‍ സംസാരിച്ചു സജിത്ത്കുമാര്‍, സ്റ്റീഫന്‍ മേപ്പാടി, പി.ആര്‍. കൃഷ്ണന്‍ കുട്ടി, ബെന്നി തേമ്പിള്ളി, പൗലോസ് കോട്ടനാട്, മൊയ്തീന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍