ഡിവൈഎഫ്‌ഐ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

കല്‍പ്പറ്റ: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കല്‍പ്പറ്റ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഖില കേരളാ സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.
കല്‍പ്പറ്റ ഡഗൗട്ട് ടര്‍ഫില്‍ വച്ച് നടന്ന മത്സരങ്ങള്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്‌ഐ കല്‍പ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്റ് അര്‍ജുന്‍ ഗോപാല്‍, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കല്‍പ്പറ്റ നോര്‍ത്ത് മേഖല സെക്രട്ടറി മുഹമ്മദ് റാഫില്‍, പ്രസിഡണ്ട് ഷംലാസ്ട്രഷറര്‍ നിതിന്‍ പി സി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഥീന, അപര്‍ണ മേഖലാ കമ്മിറ്റി അംഗങ്ങളായ ജംഷീദ്, പ്രഭാത് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
ടൂര്‍ണ്ണമെന്റില്‍ വയനാട് ബ്ലാസ്റ്റേഴ്‌സ് കല്‍പ്പറ്റ ജേതാക്കളായി. രണ്ടാം സമ്മാനം ഇവ ബ്രദേഴ്‌സ് ഇടഗുനി നേടി..ജേതാക്കള്‍ക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും രൂപയും ട്രോഫിയും സമ്മാനമായി നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍