വനഭൂമിക്ക് പട്ടയം നല്‍കല്‍; സംയുക്ത പരിശോധന നവംബറില്‍ പൂര്‍ത്തിയാക്കണം-ജില്ലാകളക്ടര്‍

1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശം വച്ചിരുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച റവന്യൂ-ഫോറസ്റ്റ്-വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നവംബര്‍ 30 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എസ് .സുഹാസ് നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേററില്‍ ചേര്‍ന്ന സംയുക്ത പരിശോധന സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. നടപടികള്‍ ത്വരിതപ്പെടുത്താനാണ് ജില്ലാ കളക്ടര്‍ അടിയന്തരമായി യോഗം വിളിച്ചത്.
ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയാണ് നടന്നുവരുന്നത്. വൈത്തിരിയിലെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ബത്തേരിയിലെയും മാനന്തവാടിയിലേയും സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് വേഗത്തിലാക്കാന്‍ ഉദ്യേഗസ്ഥന്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 77 ന് മുമ്പ് കൈവശം വച്ചുവരുന്നതും പട്ടയപ്രകാരം കൈവശം വയ്ക്കുന്നതും ആയ ഭൂമിക്ക് കൈവശരേഖ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന. പരിശോധനയും മറ്റ് നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഡി.എഫ്.ഒ.യെ കോര്‍ഡിനേറ്ററായും രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. റവന്യു, ഫോറസ്റ്റ്, സര്‍വ്വേ, കൃഷി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലയില്‍ ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംയുക്ത പരിശോധനയും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും ഡിസംബര്‍ 31ന് മുമ്പ് റവന്യു മന്ത്രിക്ക്് നല്‍കും. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സംയുക്ത പരിശോധനയുടെ ചുമതല ബത്തേരി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആറിനും വൈത്തിരി താലൂക്കിലെ ചുമതല കല്‍പ്പറ്റ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എയ്ക്കും നല്‍കിയിട്ടുണ്ട്. സംയുക്ത പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ വി.പി.കതിര്‍ വടിവേലു, ചാമിക്കുട്ടി, ഡെപ്യൂട്ടി കളക്ടര്‍ സന്തോഷ് കുമാര്‍, ഫോറസ്റ്റ്, സര്‍വ്വെ, കൃഷി വകുപ്പ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍