വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: അബുദാബി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം വേറിട്ട അനുഭവമായി. നൂറോളം വയനാട്ടുകാര്‍ ഒത്തുകൂടിയ സദസ്സില്‍ ഓണ സദ്യയും ഓണക്കളികളും കലാ കായിക മത്സരങ്ങളും നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. 77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡബ്ല്യു.പി.ഡബ്ല്യു.എ നടത്തിയ ഓണ്‍ലൈന്‍ ക്വിസ്സ് മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. നവാസ് മാനന്തവാടി, റംസീന ഹര്‍ഷല്‍, ഷീബ ജോണ്‍, പ്രതീഷ്, റാഫി, ഹക്കിം, ഹര്‍ഷല്‍, ജിന്‍സ്, ജസ്വിന്‍ ജിന്‍സ്, നജീബ്, എബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍