അംഗീകാരം ഏറ്റുവാങ്ങി നൗഷാദ്ക്ക..!
മാനന്തവാടി:ഡോ.പി.നാരായണന് നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാനന്തവാടിയിലെ ഓട്ടോഡ്രൈവര്‍ നൗഷാദ് ഏറ്റുവാങ്ങി.പാണ്ടിക്കടവ് ഹില്‍ ബ്ലൂംസ് സ്ക്കൂള് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ.പി.നാരായണന് നായര്‍ പുരസ്കാരം നൗഷാദിന് സമ്മാനിച്ചു. രക്തതദാന പ്രവര്‍ത്തനത്തിലൂടെയും ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനവുമാണ് നൗഷാദിനെ അവാര്‍ഡിനര്‍ഹനാക്കിയത്.എടവക കൊണിയന്‍ മുക്ക് സ്വദേശിയായാ നൗഷാദ് മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറാണ്.നൗഷാദിന്റെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന് ഡോ.നാരായണന്‍കുട്ടി പറഞ്ഞുട്രസ്റ്റ് പ്രസഡന്റ് ഡോ.കെ.വിഷയകഷ്കണ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എന്‍.യു.ജോണ്‍,അഡ്വ.സി.കെ.സന്തോഷ്, കെ.ജോര്‍ജ് ജോസഫ്, സി.കെ.സന്ധ്യ. ഡോ:ഗോകല്ദേവ് തുടങ്ങിയവര്‍ സംസാരിച്ചു. പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍