മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കാവുംമന്ദം: ഒന്നര പതിറ്റാണ്ടിലേറെ കാലം കാവുംമന്ദം ആസ്ഥാനമായി ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സാധു സംരക്ഷണ സമിതിയും ഡി എം വിംസ് മെഡിക്കല്‍ കോളേജും സംയുക്തമായി കാവുംമന്ദത്ത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടര്‍മാര്‍ സംബന്ധിച്ച ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ചന്ദ്രശേഖരന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ഷീജ ആന്റണി, വിംസ് സീനിയര്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, സുഹൈല്‍ വാഫി, മുസ്തഫ പാറക്കണ്ടി, കുഞ്ഞുമുഹമ്മദ് തയ്യില്‍, ജോജിന്‍ ടി ജോയ്, ഡോ പ്രവിത, പി മുസ്തഫ, കെ ഷറഫുദ്ദീന്, പി സഹീറുദ്ധീന്‍, കെ കെ മുസ്തഫ, കെ ടി മുജീബ്, ബഷീര്‍ പുള്ളാട്ട്, കാസിം പുത്തന്‍പുര, പി പി ശശിധരക്കുറുപ്പ്, വിപിന്‍, റിയാസ് പാറോല്‍, തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഷമീര്‍ പുതുക്കുളം സ്വാഗതവും ജലീല്‍ പീറ്റക്കണ്ടി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍