ലോഡ്ജ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; കര്‍ശന നടപടി വേണമെന്നാവശ്യം ശക്തം

മാനന്തവാടി: ലോഡ്ജില്‍മുറി നല്‍കാന്‍ അഡ്വാന്‍സ് പണം ചോദിച്ചതിന് രണ്ട് യുവാക്കള്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധം. മാനന്തവാടി സന്നിധി ലോഡ്ജ് ജീവനക്കാരന്‍ രാജന് യുവാക്കളുടെ ക്രൂര മര്‍ദ്ദനമേറ്റത്. ഒരു മണിക്കൂറിലധികം ലോഡ്ജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ രാജനെ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് രാജന്റെ മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഗുരുതരമായ പരിക്കേറ്റ രാജന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ പ്രാഥമിക പരാതി പ്രകാരം മാനന്തവാടി പോലിസ്‌കേസെടുത്തിരുന്നു.സംഭവ സമയം സ്ഥലത്തെത്തിയ പോലീസിനോട് മര്‍ദനമേറ്റ പരാതിയുമായി ഇരുവിഭാഗവും സമീപിച്ച പശ്ചാത്തലത്തില്‍ രണ്ട് വിഭാഗത്തോടും ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയും തുടര്‍ നടപടിയുടെ ഭാഗമായി രാജന്റെ പരാതി പ്രകാരം കേസെടുക്കുകയുമായിരുന്നു.
എന്നാല്‍ പിന്നീടാണ് ക്രൂര മര്‍ദനത്തിന് രാജന്‍ ഇരയായതായുള്ള സിസിടിവി ദൃശ്യം പുറത്ത് വരുന്നതും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തത്. ഇതോടെ യുവാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഗൗരവകരമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും സൂചനയുണ്ട്.
മനുഷ്യത്വരഹിതമായി ഒരാളെ ക്രൂരമായി മര്‍ദിച്ചതിനെതിരെ ടൂറിസം സംഘടനകളും, രാഷ്ട്രീയ നേതൃത്വങ്ങളും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍