ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു

മാനന്തവാടി: കാര്‍ഷിക മേഖലക്ക് പ്രതീക്ഷയേകി ക്രാഷ്ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ ആരംഭിച്ചു. മാനന്തവാടി നഗരസഭ പരിധിയിലെ കൂടല്‍ക്കടവ് മുതല്‍ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിര്‍ത്തിയായ പാല്‍ വെളിച്ചം വരെയാണ് ഫെന്‍സിങ്ങ് സ്ഥാപിക്കുന്നത്. കാര്‍ഷിക ഭൂരിപക്ഷ മേഖലകളായ കൂടല്‍ക്കടവ് ചാലിഗദ്ധ, കുറുവ ദ്വീപ്, പാല്‍ വെളിച്ചം എന്നീ വിടങ്ങളില്‍ വന്യമൃഗശല്യം ഏറെ രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശങ്ങളില്‍ വൈദ്യുതി ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നുവെങ്കിലും കാട്ടാനകള്‍ നശിപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിലായിരുന്നു ഒരു ജനത ഒന്നടങ്കം.
2018 ല്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് സ്ഥാപിക്കാന്‍ തീരുമാനിച്ചുവെങ്കിലും സാങ്കേതികത്വങ്ങളില്‍ കുരുങ്ങി പദ്ധതി നിലക്കുകയായിരുന്നു,കുറുവ ദ്വീപ് വഴി കബനി പുഴകടന്നെത്തുന്ന കാട്ടാനകളാണ് ഇവിടങ്ങളില്‍ വ്യാപക കൃഷി നാശം വരുത്തിവെക്കുന്നത്. വന്യമൃഗശല്യത്തെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് നെല്‍വയലുകളാണ് തരിശായിട്ടിരിക്കുന്നത്
കൂടാതെ വാഹനങ്ങള്‍, വീടുകള്‍ എന്നിവക്ക് നേരെയും ആക്രമണങ്ങളുണ്ടാറുകുണ്ട്. 5 വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴിലെ മാനന്തവാടി നഗരസഭ പരിധിയിലെ കൂടല്‍ക്കടവ് മുതല്‍ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിര്‍ത്തിയായ പാല്‍ വെളിച്ചം വരെ 4 .680 കീ മീ ദൂരമാണ് ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് നടത്തുക.ഇതിനായി 3 കോടി 60 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 108 കിലോ ഭാരമുള്ള 250 ഇരുമ്പ് തൂണുകളിലായാണ് ഫെന്‍സിംഗ് സ്ഥാപിക്കുക, പദ്ധതി കാര്‍ഷിക മേലക്ക് ഏറെ ഗുണകരമായി മാറുമെന്ന് നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു,
.പദ്ധതി പ്രാവര്‍ത്തികമാകുന്ന തൊടെ വര്‍ഷങ്ങളായുള്ള വന്യമൃഗശല്യത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് അധികൃതരും. രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍