എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

മുത്തങ്ങ: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി. മുഹമ്മദ് നാഫി (29)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 0.40 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്ത് വരവേയാണ് ഇന്നലെ പോലീസ് ഇയാളെ പിടികൂടുന്നത്. എസ്.ഐ സി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധുസൂദനന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ സുബീഷ്, സീത എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍