ഡബ്ല്യു.എം.ഒ യു.എ.ഇ നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഷാര്‍ജ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യു.എം.ഒ) യു.എ.ഇ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ദിബ്ബ് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് റാഷിദ് തങ്ങള്‍ റാസല്‍ഖൈമ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ നടപ്പില്‍ വരു ത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും, യു.എ.ഇയില്‍ നടത്തി വരുന്ന പ്രവര്‍ത്ത നങ്ങളെ കുറിച്ചും മജീദ് മണിയോടന്‍ വിശദീകരിച്ച് സംസാരിച്ചു. ഡബ്ല്യു.എം.ഒയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥിരവരുമാനം ലക്ഷ്യം വെച്ച് ആവിഷ്‌കരിച്ച പദ്ധതി യു.എ.ഇ കമ്മിറ്റി എറ്റെടുക്കാന്‍ തീരുമാനിച്ചു. യു.എ.ഇയിലെ വിവിധ ഏരിയ കളില്‍ ഡബ്ല്യു.എം.ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള മാര്‍ഗങ്ങള്‍ യോഗം മുന്നോട്ടു വെച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സ് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. കെ.പി മുഹമ്മദ് ഹാജി ദുബൈ, അബ്ദുല്‍ കലാം ഫുജൈറ, ഹമീദ് കൂരിയാടന്‍ അല്‍ ഐന്‍, റിയാസ് അബുദാബി, മൊയ്തു മക്കിയാട് ദുബൈ, സലീം ആര്‍.വി അജ്മാന്‍, മുഹമ്മദ് കുഞ്ഞി അബുദാബി, ഖാദര്‍ കുട്ടി നടവന്നൂര്‍ റാസല്‍ ഖൈമ, നൗഷാദ് അല്‍ഐന്‍, ഹസൈനാര്‍ റാസല്‍ ഖൈമ, അഡ്വ. അഷ്‌റഫ് അജ്മാന്‍, യു.പി മൂസ മാസ്റ്റര്‍, ഇസ്മയില്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മൊയ്തു മക്കിയാട് ദുബൈ നന്ദി പറഞ്ഞു.
യു.എ.ഇ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ റാഷിദ് തങ്ങള്‍ റാസല്‍ ഖൈമ പ്രഖ്യാ പിച്ചു. ഭാരവാഹികളായി സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി, പാലുളളതില്‍ അമ്മദ് ഹാജി, മുഹമ്മദ് കുട്ടി ഫൈസി അച്ചൂര്‍, ഹമീദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, എ.കെ അബ്ദുല്ല ഹാജി, റാഷിദ് തങ്ങള്‍ റാസല്‍ഖൈമ (രക്ഷാധികാരികള്‍), കുഞ്ഞ മ്മദ് ഹാജി ദിബ്ബ് (പ്രസിഡണ്ട്), മജീദ് മണിയോടന്‍ (ജനറല്‍ സെക്രട്ടറി), അഡ്വ. മുഹമ്മദ് അലി മക്കിയാട് (ട്രഷറര്‍), ഹമീദ് കൂരിയാടന്‍ അല്‍ഐന്‍, അഡ്വ. യു.സി അബ്ദുല്ല ഷാര്‍ജ ( വൈസ് പ്രസിഡണ്ടുമാര്‍), അബ്ദുല്‍ കലാം ഫുജൈറ, ഷംസീര്‍ കുറ്റ്യാടി അജ്മാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മൊയ്തു മക്കിയാട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
xuysym
0j7g14
r2ckj3
25wmz3
ufqce9
e1j3tk