അനധികൃത നേത്രപരിശോധന കോഴ്സുകള്‍ക്ക് കടിഞ്ഞാണ്‍ വീഴും..!

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അംഗീകാരമില്ലാത്ത നേത്രപരിശോധനാ കോഴ്സുകള്‍ (ഒപ്റ്റോമെട്രി) വന്നതോടെ ഇത്തരം കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി അംഗീകൃത സ്ഥാപനങ്ങളുടെ വിവരം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.നേത്രപരിശോധന നടത്താന്‍ അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബി.എസ്.സി ഒപ്റ്റോമെട്രി, ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്സ് എന്നിവ പാസാകുകയും കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. എന്നാല്‍, ചില സ്ഥാപനങ്ങള്‍ യു.ജി.സി., പി.എസ്.സി. അംഗീകാരമില്ലാത്ത ഇത്തരം കോഴ്സുകള്‍ നടത്തുന്നുണ്ട്. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. കേരള ആരോഗ്യ സര്‍വകലാശാല നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്.സി. ഒപ്റ്റോമെട്രി കോഴ്സ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്സ് എന്നിവ പാസായവര്‍ക്ക് മാത്രമേ കണ്ണാശുപത്രികളിലും കണ്ണട വില്‍പ്പനകേന്ദ്രങ്ങളിലും ജോലി ചെയ്യാന്‍ അനുമതിയുള്ളൂ.
ലക്ഷങ്ങള്‍ ഫീസായി വാങ്ങി അനധികൃത കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമമില്ല. ഇതിനെ തുടര്‍ന്നാണ് കേരള ആരോഗ്യ സര്‍വകലാശാലയും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പും അംഗീകരിച്ച കോഴ്സുകളുടടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍