കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുക മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കല്‍പ്പറ്റ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍കെ.സുഗതന്‍ സ്വാഗതം പറഞ്ഞു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം പി സുരേഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
2002ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സഹകരണ സംഘങ്ങളുടെ മേല്‍ കടന്നു കയറാവുന്ന രീതിയില്‍ മാറ്റങ്ങളോടെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.ഈ നിയമം വരുന്നതിനു മുമ്പ് സംസ്ഥാനത്ത് ഒരു സൊസൈറ്റില്‍ നിലവില്‍ വരുന്നതിന് സംസ്ഥാന സഹകരണ രജിസ്ട്രാറിന്റ അനുമതി വേണമായിരുന്നു. 2022 കേന്ദ്രം ഈ നിയമം ഭേദഗതി ചെയ്തു.സംസ്ഥാനങ്ങളില്‍ യഥേഷ്ടം സംസ്ഥാനസര്‍ക്കാറിന്റെ അനുവാദം കൂടാതെ സംഘം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചേര്‍ത്തു.നിരവധി സംഘങ്ങള്‍ കേരളത്തില്‍ അടക്കം രൂപീകരിച്ചു ഇത്തരം സംഘങ്ങള്‍ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല ഇത് സംസ്ഥാനത്തെ സഘങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതും സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതുമാണ്. സര്‍ക്കിള്‍ സഹകരണ ഡയറക്ടര്‍ ചിത്രാംഗദന്‍ നന്ദി പറഞ്ഞു.പൊഴുതന ക്ഷീരസംഘoപ്രസിഡണ്ടു സി.എം ശിവരാമന്‍, എന്‍ എം ഡി സി വൈ: ചെയര്‍മാന്‍ റ്റി.ജി ബീന, വെങ്ങപ്പള്ളി സര്‍വ്വീസ് ബേങ്ക് വൈ: പ്രിഡണ്ട് ജാസര്‍ പാലക്കല്‍, കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം കെ സച്ചിദാനന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍