OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നടത്തി

  • Mananthavadi
18 Sep 2023

പനമരം: കേന്ദ്ര സര്‍ക്കാര്‍ വയോജന പെന്‍ഷന്‍ വിഹിതമായി അയ്യായിരം രൂപ  അനുവദിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

രാജ്യത്ത് എട്ട് കോടിയിലധികം വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങള്‍ ക്ക് 2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ 200 രൂപ മാത്രമാണ് പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിച്ചത്. അതാകട്ടെ രണ്ട് കോടി ഇരുപത്ലക്ഷം പേര്‍ക്ക് മാത്രമാണ് വിതരണം ചെയ്തത്. ഇത് വളരെ തുഛമാണെന്നും മിനിമംഎണ്ണൂറ് രുപയായി ഉയര്‍ത്തണമെന്നും 2018 ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇത് പോലും നടപ്പിലാക്കാന്‍ ഇതുവരെയായിട്ടും തയ്യാറായിട്ടില്ല.ജനസംഖ്യയില്‍ 20% ത്തോളം വരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും , സംരക്ഷണത്തിനും സഹായകരമായ വിധത്തില്‍ പ്രത്യേക വകുപ്പും മന്ത്രാലയവും കേന്ദ്രത്തിലും കേരളത്തിലും രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പനമരം വിജയാ കോളേജില്‍ നടന്ന  സമ്മേളനം ഒ.ആര്‍. കേളുഎംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആസ്യ ടീച്ചര്‍. സംസ്ഥാനവൈസ് പ്രസിഡണ്ട് കെ.ജെ ചെല്ലപ്പന്‍ , എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി. ഷിജു, സ്വാഗതവും, കണ്‍വീനര്‍ വേണു മുള്ളോട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. നേരത്തെ പ്രതിനിധികള്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായി പുറപ്പെട്ട് സമ്മേളന നഗരിയില്‍ പ്രസിഡണ്ട് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സി കെ ഉണ്ണികൃഷ്ണ ന്‍, പി.പി. അനിത, അന്നമ്മ മത്തായി. എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനടപടികള്‍ നിയന്ത്രിച്ചത്. ജില്ലാ സെക്രട്ടറി സി. പ്രഭാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.ജി. മോഹനന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി.സൈനുദ്ദീന്‍, എം.ആര്‍ പ്രഭാകരന്‍, വി.ജെ ജോസ് , പി. ത്രേസ്യാമ്മ, എന്‍.പി., കുര്യാക്കോസ്, വാമദേവന്‍ കലാലയ , വി ജോസ്എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പങ്കെടുത്തു.ഇരുപത്തിയേഴംഗ ജില്ലാ കമ്മിറ്റിയേയും ഒമ്പതംഗ സെക്രട്ടറിയേറ്റിനെയും ഭാരവാഹികളായി പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി, വൈസ് പ്രസിഡണ്ടുമാരായി പി.പി.അനിതടീച്ചര്‍, എന്‍. ഗോപാലക്കറുപ്പ്, പി.കെ. ഉസൈന്‍ , സെക്രട്ടറി സി. പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറിമാരായി പി.ജെ.ആന്റണി. പി.സൈനുദീന്‍ .ജി.ചന്തു കുട്ടി, ട്രഷറര്‍ പി.അപ്പന്‍ നമ്പ്യാര്‍ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാനസമ്മേള പ്രതിനിധികളായി 30 പേരെയും തെരഞ്ഞെടുത്തു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show