OPEN NEWSER

Thursday 08. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബശ്രീ വനിതകള്‍ തിരികേ സ്‌കൂളിലേക്ക്

  • Kalpetta
18 Sep 2023

 

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്‌കൂളുകള്‍ അവധി ദിവസങ്ങളില്‍ വിട്ടു നല്‍കാന്‍ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്‍കി.കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. 

ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാകള്‍ കൊണ്ടുവരണം ഇത് പങ്കു വെച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്‌കൂള്‍ മാറും. ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതല്‍ 20 വരെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ക്ലാസ്സുകളെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും. ഒക്ടോബര്‍ 1നും ഡിസംബര്‍ 10നും ഇടയിലാണ് പദ്ധതി നടപ്പിലാക്കുക. പഠിതാക്കള്‍ രാവിലെ 9.30ന് നിശ്ചയിക്കപെട്ട സ്‌കൂളില്‍ എത്തണം തുടര്‍ന്ന് അസംബ്ലിയും കുടുംബശ്രീ മുദ്രഗീതവും ഉണ്ടാകും. ഒരു ദിനം ഒരു സ്‌കൂളില്‍ 750 മുതല്‍ 1000 കുടുംബശ്രീ പ്രവര്‍ത്തകരെ വരെപഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

തിരികേ സ്‌കൂള്‍ വിജയിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ കുടുംബശ്രീ മിഷന്‍ തുടങ്ങി. ജില്ല തല റിസോഴ്സ്പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം സെപ്റ്റംബര്‍ 19 ,20 തിയ്യതികളില്‍ മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ പഞ്ചായത്ത് തല റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലം ബ്ലോക്ക് തലത്തില്‍ നടക്കും. ഒക്ടോബര്‍ 1 ന് എല്ലാ പഞ്ചായത്തിലും പ്രവേശനോല്‍സവം സംഘടിപ്പിച്ച് ക്ലാസുകള്‍ ആരംഭിക്കും. ക്യാംപയിന്‍ വിജയിപ്പിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ അറിയിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍
  • വയനാട് ജില്ലയിലെ ആദ്യ 128 സ്ലൈസ് CT സ്‌കാനര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍
  • പോക്‌സോ കേസില്‍ മദ്രസ്സ അധ്യാപകന് തടവും പിഴയും.
  • മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന പരാതി: പ്രതിഷേധവുമായി ബിജെപി
  • 'കൈയ്യിലെടുത്ത താമര ഉപേക്ഷിച്ചു' പുല്‍പ്പള്ളിയില്‍ ബിജെപി പിന്തുണയോടെ വിജയിച്ച യൂ ഡി എഫ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍നിന്നും തുണിക്കഷണം ലഭിച്ചെന്ന പരാതി; തന്നെ പരിശോധിച്ചത് രണ്ട് ഡോക്ടര്‍മാരെന്ന് യുവതി
  • മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്
  • കൈതക്കലിലെ ബൈക്കപകടം: പരിക്കേറ്റയാള്‍ മരിച്ചു
  • വിരകള്‍ക്ക് ഇരയാകാതിരിക്കാന്‍ വിരവിമുക്ത ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show