കൊയിലേരിയില്‍ വാഹനാപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്

മാനന്തവാടി: കൊയിലേരി പുതിയിടത്തിന് സമീപം വാഹനാപകടം. ഇന്ന് പുലര്‍ച്ചെ നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറി. കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായും ആദ്യ വിവരം. അപകടത്തില്‍ പെട്ടത് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളെന്ന് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍