നന്മ നിറഞ്ഞവന്‍ നിധിന്‍..! സിദ്ദീഖ് മുസ്ല്യാരുടെ നല്ലവാക്കുകള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് നിധിന്‍ രംഗത്ത്ച; നിധിന്റെ സത്പ്രവൃത്തിയെക്കുറിച്ചുള്ള സിദ്ദീഖ് മുസ്ല്യാരുടെ വരികള്‍ ഓപ്പണ്‍ ന്യൂസര്‍

'' ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ മനുഷ്യന്റെ മുഖത്തെ ഐശ്വര്യവും തിളക്കവും എന്നെ ആകര്‍ഷിച്ചു. നല്ല ഒരു പണ്ഡിതന്‍.. സഹായിക്കല്‍ എന്റെ കടമയാണ്. സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബൈക്കുമായി സുഹൃത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.. കീ വാങ്ങി കഴിയും വേഗം അവിടെയെത്തിച്ചു. ആ ഇക്ക യാത്ര പറഞ്ഞു പോയപ്പോഴാണ് ശ്വാസം നേരെ വീണത്..''
നിധിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് തുടര്‍ന്ന് വായിക്കുക...
ഞാന്‍ നിതിന്‍, വയനാട് പനമരം സ്വാദേശി, കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ വൈറല്‍ ആയി എന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ഒരു സംഭവത്തില്‍ നിങ്ങള്‍ എന്നെ അറിഞ്ഞിരിക്കും. ഞാന്‍ ഫേസ്ബുക്കില്‍ അധികം ആക്റ്റീവ് അല്ലാത്ത ആളായത് കൊണ്ട് എങ്ങനെ എഴുതണം, എന്തെഴുതണം എന്നൊന്നും എനിക്ക് അറിയില്ല.
ആ സംഭവം ഇത്ര വലിയ വാര്‍ത്ത ആവുമെന്ന് ഞാന്‍ കരുതിയില്ല, അങ്ങനെ ആവാന്‍ വേണ്ടി ചെയ്തതുമല്ല. ആരും ആ സാഹചര്യത്തില്‍ അങ്ങനെ ചെയ്തു പോവും എന്നേ എനിക്ക് തോന്നുന്നുള്ളൂ..
വടകരയില്‍ നിന്നാണ് ഞാന്‍ ജോലി കഴിഞ്ഞ് അന്ന് കോഴിക്കോടേക്ക് കയറിയത്. ആ ഇക്കയുടെ സീറ്റില്‍ കാലിയായ ഭാഗത്ത് ഞാന്‍ ഇരുന്നപ്പോഴേ അദ്ദേഹം നല്ല വെപ്രാളത്തില്‍ ആണെന്ന് മനസ്സിലായി, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് അസ്വസ്ഥനാവുന്നു. സമയം നോക്കുന്നു, കണ്ടക്ടറോട് ഇപ്പോള്‍ കോഴിക്കോട് എത്തുമെന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു. വെറുതെ തൊട്ടടുത്തിരുന്ന് മൊബൈല്‍ നോക്കിക്കൊണ്ടിരുന്ന ഞാന്‍ അത് ശ്രദ്ധിച്ചു. കാര്യങ്ങള്‍ ചോദിച്ചു, വിഷയം പറഞ്ഞു. ഫ്ളൈറ്റ് മിസാവും, കയ്യിലിരിക്കുന്ന ടിക്കറ്റ്, അതിന്റെ കാശ്, എല്ലാം പോവും. പ്രതിഗീക്ഷിക്കാത്ത ബ്ലോക്കാണ് റോഡില്‍...
ഞാന്‍ എഴുന്നേറ്റ് അല്‍പ്പം മുന്നിലേക്ക് പോയി കോഴിക്കോട് ഗടഞഠഇ യില്‍ വിളിച്ചു അങ്ങോട്ട് ലോ ഫ്ലോര്‍ ബസ്സുണ്ടോ എന്നന്വേഷിച്ചു. ഇല്ല, ടാക്സിയില്‍ പോയാലും, ബസ്സില്‍ പോയാലും ഒന്നും ആ ട്രാഫിക്ക് ബ്ലോക്കില്‍ അദ്ദേഹത്തിന് സമയത്ത് എയര്‍ പോര്‍ട്ടില്‍ എത്താന്‍ കഴിയില്ല, ഉറപ്പാണ്...
പിന്നെ അദ്ദേഹത്തെ അവിടെ എത്തിക്കാന്‍ വേറെ എന്ത് മാര്ഗ്ഗം എന്നാലോചിച്ചപ്പോള്‍ ഒരു വഴിയേ ഉള്ളൂ..ബൈക്കില്‍ നന്നായി ഒന്ന് പിടിപ്പിച്ചാല്‍ ബ്ലോക്കിനിടയിലൂടെ എത്തിക്കാം. ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ചു ബൈക്കുമായി സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ പറഞ്ഞു.. ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ മനുഷ്യന്റെ മുഖത്തെ ഐശ്വര്യവും തിളക്കവും എന്നെ ആകര്‍ഷിച്ചു. നല്ല ഒരു പണ്ഡിതന്‍.. സഹായിക്കല്‍ എന്റെ കടമയാണ്. സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ബൈക്കുമായി സുഹൃത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.. കീ വാങ്ങി കഴിയും വേഗം അവിടെയെത്തിച്ചു. ആ ഇക്ക യാത്ര പറഞ്ഞു പോയപ്പോഴാണ് ശ്വാസം നേരെ വീണത്..
ഫേസ് ബുക്കിലെ ലൈക്കിന് വേണ്ടിയോ ആളുകള്‍ അഭിനന്ദിക്കാന്‍ വേണ്ടിയോ ചെയ്തതല്ല. ആ ഇക്ക തന്നെയാണ് ഇത് എഴുതിയത്. അദ്ദേഹത്തിന് അത്രയും സന്തോഷം ആയിക്കാണും. ഇപ്പോള്‍ എല്ലാവരും അറിഞ്ഞു.
എന്തായാലും നമ്മളെല്ലാം മനുഷ്യരാണ്. നമ്മളും ഇത് പോലെ പ്രതിസന്ധിയിലാവും അപ്പോള്‍ നമ്മളെയും ആരെങ്കിലും സഹായിക്കും. അങ്ങനെയാണല്ലോ ലോകം നിലനില്‍ക്കുന്നത്. അത് അങ്ങനെ തന്നെ വേണം. ഈശ്വരന്‍ അതിന് വേണ്ടിയാണല്ലോ നമുക്ക് സൗകര്യങ്ങള്‍ ഒക്കെ നല്‍കിയത്...
ഇപ്പോള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കാന്‍ ആളുകള്‍ ശ്രമിക്കുന്ന കാലത്ത് മനുഷ്യനെ സ്നേഹിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്, എങ്കില്‍ നിങ്ങള്‍ക്ക് ഈശ്വരന്റെ കാവല്‍ ഉണ്ടാകും.. എന്നെ സ്നേഹിച്ച , എനിക്ക് നല്ല വാക്കുകള്‍ നല്‍കിയ എന്നെ അറിയുന്നവരും അറിയാത്തവരുമായ ആയിരകണക്കിന് ആളുകള്‍ക്ക് എന്റെ നന്ദി, ഇതൊന്നും ആഗ്രഹിച്ചില്ലെങ്കിലും നിങ്ങളുടെ സ്നേഹത്തിന് ഒരു പാട് നന്ദി. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേര്‍ നമ്മള്‍ അറിയാതെ പലതും ചെയ്യുന്നുണ്ട്. അവര്‍ക്കാണ് സത്യത്തില്‍ ഇതിനൊക്കെ അര്‍ഹത..
എല്ലാവര്‍ക്കും നന്ദി...
സ്നേഹത്തോടെ..
നിങ്ങളുടെ നിതിന്‍ മോഹന്‍
ഇരുവരുടേയും യാദൃശ്ചികസമാഗമം സമകാലികലോകത്തിന് മാതൃകയാകുന്ന തരത്തിലുള്ള ഒരു സംഭവമായി മാറുമെന്ന് ഒരുപക്ഷേ ആരും കരുതിക്കാണില്ല. എന്തുതന്നെയായാലും ഇത്തരം വാര്‍ത്തകള്‍ പൊതുസമൂഹത്തിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്ന് മാത്രം വിശ്വസിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms