തേറ്റമല കല്ലോടി മാനന്തവാടി റോഡില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു.

തേറ്റമല: തേറ്റമല കല്ലോടി മാനന്തവാടി റോഡില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു. ഒരു മാസത്തിനിടയില്‍ തേറ്റമലയ്ക്കും കല്ലോടിക്കുമിടയില്‍ നാല് വാഹന അപകടങ്ങളാണുണ്ടായത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അയില മൂലയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ഇന്നലെ മൂളിത്തോട് ടൗണിന് സമിപം കാറൂം ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. കുത്തനേയുള്ള വളവോട് കൂടിയ ഇറക്കവും പുതുശേരി റോഡ് ജങ്ഷനും ഒന്നിക്കുന്ന മൂളിത്തോട് ടൗണില്‍ ചെറിയ ചെറിയ അപകടങ്ങള്‍ പതിവാണ്. ഈ ഭാഗത്താണ് ഇന്നും അപകടമുണ്ടായത് . താരതമ്യേ വീതി കുറഞ് വളവും തിരിവും നിറഞ ഈ റോഡില്‍ ആവശ്യമായ ട്രാഫിക് മുന്നറീപ്പ് ബോര്‍ഡുകളോ വേഗതാ നിയന്ത്രണ സംവീധാനങ്ങളോ ഇല്ല. ഇനിയെങ്കിലും ഈ റോഡിന്റെ വീതി കൂട്ടുന്നതിനും ആവശ്യമായ വേഗതാ നിയന്ത്രണ സംവീധാനങ്ങള്‍ ഒരുക്കുകയും ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
സെല്‍ഫി റിപ്പോര്‍ട്ടര്‍: അസീസ് തേറ്റമല


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍