നീറ്റ്/എഞ്ചിനീയറിംഗ് സൗജന്യ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
2017 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് പരീക്ഷയില്‍ നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡ് ലഭിച്ചവരും 2017 ലെ മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടിക വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്/എഞ്ചിനീയറിംഗ് സൗജന്യ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കുന്നു. 2017 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തതും 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരാമര്‍ശിത പരിശീലനത്തിന് പരിഗണിക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, 2017 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇന്ന് (ആഗസ്റ്റ് 5) ഐ.റ്റി.ഡി.പി. ഓഫീസില്‍ ലഭിക്കണം. കോഴ്‌സ് ഫീസ്, താമസഭക്ഷണ സൗകര്യം സര്‍ക്കാര്‍ വഹിക്കും. ഫോണ്‍: 04936 202232.