ദുരന്തങ്ങള്‍ വിട്ടൊഴിയാതെ ഒരു കുടുംബം.
മാനന്തവാടി: തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം അണമല ഭാഗത്ത് താമസിക്കുന്ന തൈപറമ്പില്‍ സണ്ണിയുടെ കുടുംബത്തിനാണ് ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ . പിതാവും സഹോദരനും നഷ്ട്ടപ്പെട്ട വേദനയില്‍ കഴിയുന്ന കുടുംബം ഇപ്പോള്‍ ബോണ്‍ ക്യാന്‍സര്‍ ബാധിതനായ മുപ്പത്തിയെട്ടുകാരന്‍ സണ്ണിക്കായി ചികിത്സാ സഹായം തേടുകയാണ്. സണ്ണിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അമ്മയും ഭാര്യയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്ന ഏക ആശ്രയം സണ്ണിയാണ്. ഈ കുടുംബത്തെ രക്ഷിക്കുന്നതിനായി ഉദാരമതികളുടെ സഹായം ആവശ്യമാണെന്ന് ചികിത്സാ കമ്മിറ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു .സണ്ണിയുടെ പിതാവ് സെബാസ്റ്റ്യന്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ ബാധിതനായി മരണമടയുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 25 ന് സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സഹോദരന്‍ ജോണി അവിടെ വെച്ച് അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ ഇതുവരെയും ജോണിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സാധിച്ചിട്ടില്ല. ഇതിന്റെയൊക്കെ തീരാവേദനയില്‍ കഴിയുമ്പോഴാണ് കുടുംബത്തിന്റെ ഏക ആശ്രമായ സണ്ണി രോഗബാധിതനാവുന്നത്. നിര്‍ധന കുടുംബമാണ് സണ്ണിയുടേത് . ചികിത്സയ്ക്കായി വരുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കുടുംബത്തിന് സാധിക്കാത്ത സ്ഥിതിയുമാണുള്ളത്.
നിലവില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സണ്ണി. ക്യാന്‍സറിന് പുറമേ കിഡ്നി രോഗവും ബാധിച്ചിരിക്കുകയാണ്. സണ്ണിയുടെ ചികിത്സയ്ക്കായി പണം സ്വരൂപീക്കാനായി നാടൊന്നാകെ ഇറങ്ങിക്കഴിഞ്ഞു. എങ്കിലും ചികിത്സയ്ക്കായി വരുന്ന ഭാരിച്ച തുക കണ്ടെത്തുന്നതിനായി എല്ലാവരുടേയും അകമഴിഞ്ഞ സഹായങ്ങള്‍ കൂടിയേ തീരു. ഇതിനായി ജില്ലാ ബാങ്ക് കാട്ടിക്കുളം ശാഖയില്‍ IFC Code FDRLOWDCBO1. 130231201020050 നമ്പറായി അക്കൗണ്ടും തുറന്നിട്ടുണ്ട്. വാര്‍ത്താ സമ്മേള ന ത്തില്‍ ഫാ ലൂക്കോസ് പള്ളിപടിഞ്ഞാറ്റേതില്‍, ഫാ വര്‍ഗീസ് കടക്കേത്ത് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ എന്‍ പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡാനിയേല്‍ ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ധന്യ ബിജു, എ എം നിഷാന്ത്, സി ജെ അലക്‌സ് എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 8281 863787, 9656500881.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
EJPnLKIxtOrjW