ഭരണസ്തംഭനവും, കെടുകാര്യസ്ഥതയും; തവിഞ്ഞാല്‍ പഞ്ചായത്തിലേക്ക് സിപിഐ(എം) പ്രതിഷേധമാര്‍ച്ച് നടത്തി

തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തിലും, കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിഷേധിച്ച് സിപിഐ(എം) നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ഗ്രൂപ്പുകളിയും, തമ്മിലടിയും മൂലം ഭരണം സ്തംഭനാവസ്ഥയിലാണെന്ന് സിപിഐ(എം) ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം പുകയുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ഭരണ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പരസ്പരം കൈയേറ്റവും, തെറിയഭിഷേകവും നടത്തിയത്. പരസ്പരമുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഭരണ സമിതി നടത്തുന്നതെന്നും സിപിഐ(എം).സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടമാക്കി മാറ്റാനുള്ള വെപ്രാളത്തിലാണ് ഭരണ സമിതിയെന്നും എല്ലാ വര്‍ക്കിനും കമ്മീഷന്‍ പറ്റുന്നതിനാണ് ഭരണകക്ഷി അംഗങ്ങള്‍ക്ക് താത്പര്യമെന്നും സിപിഐ(എം) കുറ്റപ്പെടുത്തി ഇതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് സിപിഐ(എം) തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.മാര്‍ച്ച് സിപിഐ(എം) ഏരിയ സെക്രട്ടറി എം റെജീഷ് ഉദ്ഘാടനം ചെയ്തു. ടി കെ പുഷ്പന്‍ അധ്യക്ഷനായി. എന്‍ എം ആന്റണി, എന്‍ ജെ ഷജിത്ത്, ടി കെ അയ്യപ്പന്‍,അനീഷ സുരേന്ദ്രന്‍,സി ടി പ്രേംജിത്ത് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ബാബു ഷജില്‍ കുമാര്‍ സ്വാഗതവും, ലോക്കല്‍ സെക്രട്ടറിവി ആര്‍ വിനോദ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍