വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പനമരം: പനമരം നീര്‍വാരത്ത് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാരവയല്‍ ശ്രീവിഹാറില്‍ സുജയ കുമാരി (73) ആണ് മരിച്ചത്. ഇവരുടെ തറവാടിനോട് ചേര്‍ന്നുള്ള മകന്റെ വീടിന് പുറകിലെ മുറ്റത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍