വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

അമ്പലവയല്‍: വീടിനുള്ളില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ പ്രതിയെ അമ്പലവയല്‍ പോലീസ് പിടികൂടി. വടുവന്‍ചാല്‍, ആണ്ടൂര്‍, അക്കാട്ട് മുണ്ടയില്‍ വീട്ടില്‍ പ്രവീണ്‍ തോമസ് (39) നെയാണ് പിടികൂടിയത്. ജൂണ്‍ 5 ന് തോമാട്ടുചാല്‍ വടുവന രാജശേഖരന്‍ എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന 84 വയസ്സ് പ്രായമുള്ള അമ്മയെ തലയിണകൊണ്ടും പുതപ്പു കൊണ്ടും മുഖം പൊത്തി ആക്രമിച്ച് മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല കവരുകയും കൂടാതെ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണ വള ഊരാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും പോലീസ് വ്യക്തമാക്കി.സബ് ഇന്‍സ്‌പെക്ടര്‍ രാംജിത്ത്, ഷാജഹാന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, ജഷിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍