മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവം;പ്രതി അറസ്റ്റില്‍
കല്‍പ്പറ്റ: താമരശ്ശേരിയിലെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ കോഴിക്കോട് റൂറല്‍ എസ്.പി ആര്‍.കറപ്പസ്വാമി ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫ് (32)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പ്രത്യേക സംഘം കോയമ്പത്തൂരിന് അടുത്തുള്ള ചേരന്‍ നഗര്‍ എന്ന സ്ഥലത്തു വെച്ചാണ് പിടികൂടിയത്. വയനാട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തില്‍ പെട്ടായാളാണ് പ്രതി. കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം നടന്ന പെരുവണ്ണാമുഴി പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിനു ശേഷം രണ്ടാം തിയ്യതി വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ എത്തിയ പ്രതി പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.ഒരു ദിവസം വൈത്തിരിയുള്ള കാട്ടില്‍ കഴിഞ്ഞ പ്രതി മൂന്നാം തിയ്യതി വടകര നിന്നും രാത്രിട്രെയിന്‍ കയറി ചെന്നൈയിലും പിന്നീട് കോയമ്പത്തൂരും എത്തി ഒളിവില്‍ കഴിയുന്നതിന് ഇടയിലാണ് ചേരന്‍നഗര്‍ എന്ന സ്ഥലത്ത് വെച്ച് പോലീസിന്റെ പിടിയിലാവുന്നത്.കഴിഞ്ഞ മാസം മെയ് 28-ന് താമരശ്ശേരിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് കാറില്‍ കയറ്റി വയനാട്ടിലും പിന്നീട് 30-)0 തിയ്യതി വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ കയറ്റി എറണാകുളം നെടുമ്പാശ്ശേരിയില്‍ പ്രതിയുടെ ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ ഇറക്കി മടങ്ങുന്ന വഴി കാറില്‍ വെച്ചും ലോഡ്ജില്‍ വെച്ചും മയക്കു മരുന്ന് നല്‍കി
പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ഒന്നാം തിയ്യതി രാവിലെ പത്തര മണിക്ക് താമരശ്ശേരി ചുരത്തില്‍ വ്യൂ പോയന്റിന് സമീപം ഇറക്കി കടന്ന് കളയുകയായിരുന്നു.'
വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തില്‍ പെട്ടായാളാണ് പ്രതി.ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തും നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ് നാട്ടിലേക്കു കടന്നതായി പോലീസിന് മനസ്സിലായത്.ഇയാള്‍ ഉള്‍പ്പെട്ട വയനാട്ടിലെ ലഹരി സംഘത്തെക്കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം നടന്ന പെരുവണ്ണാമുഴി പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലും ഇയാള്‍ പ്രതിയാണ്.അന്ന് നടന്ന സംഭവത്തില്‍ ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കള്ളകടത്തു നടത്തി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഉടമക്ക് കൈ മാറാതെ സ്വര്‍ണ്ണവുമായി മുങ്ങിയ ഇര്‍ഷാദിനെ വൈത്തിരിയിലെ ലോഡ്ജില്‍ നിന്നും ജിനാഫ് ഉള്‍പ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടി കൊണ്ട് പോയി കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ
ക്വട്ടേഷന്‍ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ ഇര്‍ഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ആ കേസില്‍ മൂന്നര മാസം ജയിലില്‍ കിടന്ന് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.
താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടി, ഇന്‍സ്പെക്ടര്‍ സത്യനാഥന്‍ എന്‍.കെ , സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, താമരശ്ശേരി എസ് ഐ അഖില്‍.വി.പി , Scpo ജയരാജന്‍.എന്‍ എം, Cpo റീന,ഷൈജല്‍,മുക്കം എസ് ഐ ജിതേഷ് കെ.എസ് , Cpo ശോബിന്‍ വി.ആര്‍ , എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍