റാങ്കുകളുടെ നേട്ടവുമായി കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസ്

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല 2023 ല്‍ നടത്തിയ എംഎസ്‌സി അപ്ലൈഡ് സുവോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഹരിഷ്മ കെ. മാനന്തവാടി ക്യാമ്പസ് ജന്തു ശാസ്ത്ര പഠനവിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയായ ഹരിഷ്മ കൂത്തുപറമ്പ് പാച്ചപ്പൊയ്ക ഹര്‍ഷത്തിലെ പി.കെ ഹരീന്ദ്രന്‍േയും കെ.ഷെഹനയുടേയും മകളാണ്. രണ്ടാം റാങ്ക് കരസ്ഥമാക്കിയത് ചിത്ര മോഹനന്‍ ആണ്. മാനന്തവാടി കോറോം പുതിയേടത്ത് വീട്ടിലെ ഇ.പി. വിജയയുടെയും പി.ജി. മോഹനന്റെയും മകളാണ്.വൃന്ദ.ടി മൂന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂര്‍ പിണറായി പൗര്‍ണ്ണമിയില്‍ കെ.വി രജിതയുടെയും ടി.ചന്ദ്രന്റെയും മകളാണ് വൃന്ദ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍