കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്‌കൂള്‍ വെഞ്ചിരിപ്പ് കര്‍മ്മവും വാര്‍ഷികാഘോഷവും 29 ന്

കബനിഗിരി: കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്‌കൂളിന് മാനന്തവാടി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി നിര്‍മ്മിച്ചുനല്‍കിയ പുതിയ ഹൈടെക് വിദ്യാലയമന്ദിരത്തിന്റെ ഉദ്ഘാടനവും നാല്‍പ്പത്തിയേഴാം വാര്‍ഷികാഘോഷവും മെയ് 29 തിങ്കളാഴ്ച 3 മണിക്ക് മാനന്തവാടി രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണനും, കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരും, ലൈബ്രറി ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും, സയന്‍സ് ലാബ് ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയനും നിര്‍വഹിക്കും. കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍