ഏകമാനവികതയെ തകര്‍ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ കരുതിയിരിക്കുക: : കെ.എം സൈതലവി എന്‍ജിനീയര്‍

മുട്ടില്‍: മനുഷ്യ ബന്ധങ്ങള്‍ സൗഹൃദത്തിലൂടെ നിലനിര്‍ത്തിക്കൊണ്ട് ഏക മാനവിക സമൂഹത്തെ സൃഷ്ടിക്കാനാണ് വേദഗ്രന്ഥങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിനു വിരുദ്ധമായി വെറുപ്പിന്റെ രാഷ്ട്രീയമുപയോഗിച്ചുകൊണ്ട് മാനവികതയെ തകര്‍ക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ കരുതിയിരിക്കണമെന്നും കെ.എന്‍. എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എന്‍ജിനീയര്‍ അഭിപ്രായപ്പെട്ടു. ജാതീയതയും വര്‍ഗീയതയും വേദഗ്രന്ഥങ്ങള്‍ക്ക് അന്യമാണെന്നും വര്‍ഗീയമായി ചിന്തിക്കുന്നത് മത വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പ്രചരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ എസ് അബ്ദുല്‍ സലീം അധ്യക്ഷതവഹിച്ചു. ഐ. എസ് .എം സംസ്ഥാന പ്രസിഡണ്ട് സഹല്‍ കെ , കെ .എന്‍ .എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, കെ. എന്‍ .എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം സ്വലാഹി, ഡോ. റഫീഖ് ഫൈസി, ബഷീര്‍ സലാഹി , ഷെരീഫ് കാക്കവയല്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍