ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കുന്നതിനെതിരെ പ്രതിഷേധം

ബത്തേരി: ബത്തേരി സെന്റ് മേരീസ് കോളേജിനോട് ചേര്‍ന്ന് വിദ്യാര്‍ത്ഥികളും പ്രദേശവാസികളും വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രം കോളേജ് മാനേജ്‌മെന്റ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോളജിലെ കെഎസ്‌യൂ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുവന്നു. പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാനാണ് പൊളിച്ചു നീക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോള്‍ പൊളിക്കുന്നത് മഴക്കാലത്തു വിദ്യാര്‍ത്ഥികളും യാത്രകരെയും ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പൊളിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിനു ബദല്‍ സംവിധാനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ നിലവിലുള്ള ഷെഡ് പൊളിച്ചു മാറ്റുകയുള്ളു എന്ന് അധികാരികള്‍ കെഎസ്.യു യൂണിറ്റ് കമ്മിറ്റിക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് താത്കാലികമായി പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. ഉറപ്പു പാലിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ തുടരുമെന്നും അധികാരികളെ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് സതീഷ് പൂതിക്കാട് , മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു അച്യുതന്‍ പണിക്കര്‍ ശശി കിടങ്ങില്‍, ഗിരീഷ് കുപ്പാടി, ബാബു പഴുപ്പത്തുര്‍, ദേവ പ്രദ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍