ജനകീയ വിദ്യാഭ്യാസ സമിതി ജനകീയ പ്രതിരോധ ജാഥ നടത്തി

കല്‍പ്പറ്റ: പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാനും കച്ചവടവല്‍ക്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാല്‍നട ജാഥകള്‍. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ജാഥകളില്‍ അധ്യാപകര്‍, വിദ്യാഭ്യാസ മേഖലയിലെ സംഘടനാപ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍, യുവജനപ്രവര്‍ത്തകര്‍ എന്നിവരെല്ലാം പങ്കാളികളായി. ജാഥയുടെ ജില്ലാതല ഉദ്ഘാടനം കോറോം ടൗണില്‍ കേരളാ ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ നിര്‍വ്വഹിച്ചു.
കല്‍പ്പറ്റയില്‍ സഹകരണക്ഷേമിനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുട്ടിലില്‍ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. മേപ്പാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ടൗണില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. മാനന്തവാടിയില്‍ എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍, ജില്ലാ സെക്രട്ടറി വി വി ബേബി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എ ദേവകി, എ ഇ സതീഷ്ബാബു, ജില്ലാ പ്രസിഡന്റ് കെ ടി വിനോദന്‍, സെക്രട്ടറി വില്‍സണ്‍ തോമസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ നിര്‍മല, ബാലസംഘം സംസ്ഥാനകമ്മിറ്റി അംഗം നീരജ സന്തോഷ്, എകെജിസിടി സംസ്ഥാനകമ്മിറ്റി അംഗം സോബിന്‍ വര്‍ഗീസ് എന്നിവര്‍ വിവിധ കേരന്ദങ്ങളില്‍ സംസാരിച്ചു.
ജനകീയ പ്രതിരോധ ജാഥയുടെ ജില്ലാതല ഉദ്ഘാടനം കോറോം ടൗണില്‍ കേരളാ ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ നിര്‍വഹിക്കുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍