OPEN NEWSER

Thursday 16. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എ ഫോര്‍ ആധാര്‍ മെഗാ ക്യാമ്പയിന്‍; 7482 കുട്ടികള്‍ക്ക് ആധാര്‍ ലഭ്യമായി

  • Kalpetta
26 May 2023

കല്‍പ്പറ്റ: വയനാട് ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തിയ 'എ ഫോര്‍ ആധാര്‍' ക്യാമ്പിലൂടെ 7482 കുട്ടികള്‍ക്ക് ആധാര്‍ ലഭ്യമായി. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.ടി. മിഷന്‍, അക്ഷയ പ്രോജക്ട്,  ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിംഗ് സര്‍വ്വീസ്, ധനലക്ഷ്മി ബാങ്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, ഡബ്ല്യുസിഡി, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയില്‍ തെരഞ്ഞെടുത്ത അങ്കണവാടികളിലായി 110 എന്റോള്‍മെന്റ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെ 5085 കുട്ടികള്‍ക്കും ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്കിംഗ് സര്‍വ്വീസിലൂടെ 2344 കുട്ടികള്‍ക്കും ധലക്ഷ്മി ബാങ്കിലൂടെ 25 കുട്ടികള്‍ക്കും ആധാര്‍ ലഭ്യമായി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 5 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയായിരുന്നു ക്യാമ്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ആധാര്‍ എന്റോള്‍മെന്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി തുടര്‍ ക്യാമ്പുകളുടെ സാധ്യത പരിശോധിക്കാന്‍ അംഗന്‍വാടികള്‍ക്ക് നിര്‍ദേശം നല്‍കി. മേയ് 30 നകം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കും. ക്യാമ്പുകളിലേയ്ക്ക് വരാന്‍ സാധിക്കാത്തവര്‍ക്കും ഇതുവരെ ആധാര്‍ ലഭിക്കാത്തവരുടെയും വിശദാംശങ്ങള്‍ അങ്കണവാടി ടീച്ചര്‍മാര്‍ മുഖേനെ ശേഖരിക്കും. അവ പരിശോധിച്ച് തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ ക്യാമ്പ് സജ്ജീകരിക്കും. ഇതിനു പുറമേ രക്ഷിതാക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയും സമീപിക്കാം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആരോഗ്യ മേഖലയില്‍ വയനാട് ജില്ല നേട്ടങ്ങളുടെ നെറുകയില്‍: മന്ത്രി ഒ.ആര്‍ കേളു
  • സംസ്ഥാനത്ത് സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
  • വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനോത്സവം നാളെ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
  • കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത മിന്നലിനും സാധ്യത; അഞ്ചു ദിവസം ജാഗ്രത
  • ഉദ്ഘാടനം ചെയ്യാനിരുന്ന അയണ്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് കാട്ടാന തകര്‍ത്തു
  • പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കര്‍ഷക സംഗമം നാളെ
  • വയനാട് ജില്ലാ ക്ഷീര സംഗമം നാളെ; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
  • കാണാതായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാള്‍ പിടിയില്‍.
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show