മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.
മീനങ്ങാടി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാര്‍ഥികളില്‍ 287 പേര്‍ വിജയിച്ചു. കൊമേഴ്‌സ് വിഭാഗത്തില്‍ 100 ശതമാനവും, സയന്‍സില്‍ 97 ശതമാനവും, ഹ്യുമാനിറ്റീസില്‍ 80 ശതമാനവുമാണ് വിജയം. 34 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയന്‍സ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്ലയും 1200 ല്‍ 1196 മാര്‍ക്ക് നേടി സ്‌കൂള്‍ തലത്തില്‍ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി (1194 ), ദേവ്‌ന എം.ശങ്കര്‍ (1193) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാര്‍ക്ക് നേടി പട്ടികവര്‍ഗ വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍