സെമിനാറും വെബിനാറും നടത്തി
അബുദാബി: അബുദാബി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഹെലികോപ്റ്റര്‍ പാരന്റിന്റിങ് സെമിനാര്‍, വെബിനാര്‍ എന്നിവ സംഘടിപ്പിച്ചു.കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി അവര്‍ക്കിണങ്ങുന്ന മേഖലകള്‍ കണ്ടെത്തുവാനും ജീവിത ലക്ഷ്യങ്ങളില്‍ വിജയകരമായി എത്തിച്ചേരുവാനും, കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പി പരിപാടി കേരളത്തിലെ പ്രമുഖ കൗണ്‍സിലിംഗ് സ്സൈക്കോളജിസ്റ്റും മോട്ടിവേഷനല്‍ ട്രെയ്‌നറുമായ ഷാഫി കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു.
വൈസ് ചെയര്‍മാന്‍ ജഗന്‍ ജെയിംസ് അധ്യക്ഷനായ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് അംഗം ഹക്കിം ക്ലാസിനു നേതൃത്വം നല്‍കി. വൈസ് ചെയര്‍ പേഴ്‌സണ്‍ ഷീബ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. നാല്‍പ്പതോളം അംഗങ്ങള്‍ സെമിനാറിലും നൂറിലധികം അംഗങ്ങള്‍ വെബിനറിലുമായി പങ്കെടുത്തു. കണ്‍വീനര്‍ റംസീന ഹര്‍ഷല്‍ , ജോയിന്‍ സെക്രട്ടറി പ്രതീഷ് പോള്‍ , എക്‌സിക്യൂട്ടീവ് അംഗം ഹര്‍ഷല്‍ , ഫെബിന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ നവാസ് മാനന്തവാടി , വെബ്ബിനാറില്‍ പങ്കെടുത്തു . ലോകത്തു എവിടെ നിന്നും പങ്കെടുക്കാവുന്ന തരത്തില്‍ ആണ് ക്ലാസുകള്‍ ഒരുക്കിയിരുന്നത് അതിനാല്‍ തന്നെ ക്ലാസ് വളരെ ഉപകാര പ്രദമായിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍